Life Style

ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് വന്ധ്യത.ആര്‍ത്തവം ഒരു പ്രധാന സൂചനയാണ്. ആര്‍ത്തവ വേദന സാധാരണയാണ് എന്നാല്‍ അസാധാരണമായ, അതി കഠിനമായ ആര്‍ത്തവ വേദന സ്ത്രീ വന്ധ്യതയുടെ ലക്ഷണമാകാം. അതി കഠിനമായ ആര്‍ത്തവ വേദന എന്‍ഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ തന്നെയാണ് കാരണം.

ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, സമ്മര്‍ദ്ദം എന്നിവ വന്ധ്യതയ്ക്ക് പ്രധാനപ്പെട്ട ചില കാരണങ്ങളാണ്. ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഈ പോഷകങ്ങള്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ബദാമില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്, ഈ ആന്റിഓക്സിഡന്റ് അണ്ഡത്തിലും ശുക്ലത്തിലും ഡിഎന്‍എയെ സംരക്ഷിക്കുന്നു. സ്ത്രീകളിലെ പ്രത്യുല്‍പാദന ആരോഗ്യത്തിന് ബദാം ഗുണകരമാണ്.

വിറ്റാമിന്‍ ബി 6 അടങ്ങിയ വാഴപ്പഴം ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും അണ്ഡത്തിന്റെയും ബീജത്തിന്റെയും വികാസത്തിനും സഹായിക്കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്റ് ഓക്‌സിഡന്റ്‌സ് സെല്ലുകളുടെ തകരാറുകള്‍ കുറയ്ക്കുന്നു.

മുട്ടകളില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളില്‍ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മുട്ട കഴിക്കുന്നതിലൂടെ ഉയര്‍ന്ന അളവില്‍ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നു.

Related Articles

Post Your Comments


Back to top button