Latest NewsNewsIndia

വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി; ആശംസകളുമായി ആരാധകർ

രണ്ട് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു

ഹൈദരാബാദ്: തമിഴ് താരം വിഷ്ണു വിശാലും ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. ഹൈദരാബാദിൽ വെച്ചായിരുന്നു വിവാഹം നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സന്നിഹിതരായത്.

Also Read: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു; ഇന്ന് 6348 കേസുകൾ, മാസ്‌ക് ധരിക്കാത്തത് 28606 പേർ

രണ്ട് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. സെലിബ്രിറ്റി വിവാഹത്തിന് പിന്നാലെ ഇരുവർക്കും ആശംസകളുമായി ആരാധകർ രംഗത്തെത്തി. വിഷ്ണുവിനും ജ്വാലയ്ക്കും സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള ആശംസാപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിഷ്ണുവുന്റെയും ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. രാക്ഷസൻ തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയായിരുന്നു വിഷ്ണുവിന്റെ വിവാഹ മോചനം. ബാഡ്മിന്റൺ താരം ചേതൻ ആനന്ദായിരുന്നു ജ്വാലയുടെ ഭർത്താവ്. 2011ലാണ് ഇവർ വിവാഹ മോചനം നേടിയത്.

Related Articles

Post Your Comments


Back to top button