തിരുവനന്തപുരം
സംസ്ഥാനത്തെ പ്രതിദിന രോഗനിരക്ക് കുതിച്ചുയരുന്നു. വ്യാഴാഴ്ച 26,995 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് ആദ്യമായി രോഗികളുടെ എണ്ണം നാലായിരം കടന്നു. ജില്ലയിൽ മാത്രം 4396 പേർക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് -3372 രോഗികളുണ്ട്. തൃശൂർ–- 2781, മലപ്പുറം–- 2776, കോട്ടയം–- 2485, തിരുവനന്തപുരം–- 2283, കണ്ണൂർ–-1747, പാലക്കാട് –-1518, പത്തനംതിട്ട –-1246, ആലപ്പുഴ–-1157, കൊല്ലം–- 988, ഇടുക്കി–- 931, കാസർകോട്–- 701, വയനാട് –-614 . 6370 പേർ രോഗമുക്തി നേടി. 1,56,226 പേരാണ് ചികിത്സയിലുള്ളത്.
കൂട്ടപരിശോധനയുടെ ഭാഗമായി ബുധനാഴ്ച 1,40,671 സാമ്പിൾ ശേഖരിച്ചു. 24 മണിക്കൂറിനിടെ 1,35,177 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 19.97 ശതമാനം. 28 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 5028 ആയി.
ശനിയും ഞായറും കെഎസ്‌ആർടിസി അത്യാവശ്യം മാത്രം
ശനി, ഞായർ ദിവസങ്ങളിൽ കെഎസ്‌ആർടിസി സർവീസ് വെട്ടിച്ചുരുക്കും. പ്ലസ്‌ടു പരീക്ഷയുള്ളതിനാൽ വിദ്യാർഥികൾക്കും മറ്റ് അത്യാവശ്യ യാത്രക്കാർക്കും കെഎസ്‌ആർടിസി സർവീസുകൾ ക്രമീകരിക്കും.
ഡ്രൈവിങ്
ടെസ്‌റ്റ് മാറ്റി
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റ് രണ്ടാഴ്‌ചത്തേക്ക് മാറ്റി. വാഹനങ്ങളുടെ ഫിറ്റ്‌നസ് രജിസ്‌ട്രേഷൻ പുതുക്കലും മാറ്റി. ലേണേഴ്‌സ് ലൈസൻസ് പരീക്ഷ ഓൺലൈനായതിനാൽ തുടരും.
വാരാന്ത്യനിയന്ത്രണം കർശനമാക്കും ; ഹോട്ടലിൽ ഡെലിവറി സൗകര്യം മാത്രം
ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യനിയന്ത്രണം അവശ്യ സർവീസ് ഒഴികെയുള്ളവയിൽ കർശനമാക്കും. ഈ ദിവസങ്ങളിൽ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം അനുവദിക്കില്ല. ഓൺലൈൻ ഡെലിവറി, ടെയ്‌ക് എവേ സംവിധാനം ആകാം. പലചരക്ക്, പാൽ, പഴം, പച്ചക്കറി, മത്സ്യ–-മാംസ കടകൾക്ക് പ്രവർത്തിക്കാം. ദീർഘദൂര ബസ്, ട്രെയിൻ സർവീസ് ഉണ്ടാകും. യാത്രാ ടിക്കറ്റ് ഉള്ളവർക്ക് മാത്രം റെയിൽവേ സ്‌റ്റേഷനിൽ പ്രവേശിക്കാം.
രോഗിക്കും കൂട്ടിരിപ്പുകാർക്കും അവശ്യരേഖകളും തിരിച്ചറിയൽ രേഖകളും സഹിതം യാത്ര ചെയ്യാം. ടെലികോം, ഇന്റർനെറ്റ് സർവീസ് പ്രെവൈഡർ സ്ഥാപനങ്ങളിലുള്ളവർക്ക് തിരിച്ചറിയൽ രേഖ കാണിച്ച് യാത്ര ചെയ്യാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..