ക്വറ്റ> പാക്കിസ്ഥാനിലെ ക്വറ്റയില്‍ ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ നാലുപേര്‍ മരിച്ചു. ആഡംബര ഹോട്ടല്‍ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ്ങിലാണ് സംഭവം. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ താലിബാന്‍ ഏറ്റെടുന്നു.
12 പേര്‍ക്കു പരുക്കേറ്റതായി പാക്ക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഈ ഹോട്ടലിലാണ് ചൈനീസ് അംബാസഡര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ സ്‌ഫോടന സമയം ചൈനീസ് സംഘം ഹോട്ടലില്‍ ഉണ്ടായിരുന്നില്ല.
ചൈനീസ് അംബാസഡര്‍ നോങ് റോങ്ങിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമായിരുന്നു ഹോട്ടലില്‍ താമസിച്ചിരുന്നത്. സ്‌ഫോടന സമയം സംഘം യോഗത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. സംഭവത്തില്‍ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാര്‍ക്കിങ്ങിലെ ഏതോ വാഹനത്തില്‍ വച്ചിരുന്ന ഐഇഡി ആണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ അസര്‍ ഇക്രം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..