KeralaNattuvarthaLatest NewsNewsIndia

കോവിഡ് വാക്സീൻ; പ്രധാനമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ കേരളത്തിന് ആവശ്യമായ കോവിഡ് വാക്‌സീന്‍ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. കോവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സീന്‍ നല്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഭരണഘടനാ പരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം കത്തിൽ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള കോവിഡ് സാഹചര്യത്തില്‍ ജനങ്ങൾക്ക് സൗജന്യമായി വാക്‌സീന്‍ നല്‍കുക എന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സർക്കാരും, കേരള സർക്കാരും ഒരേ മനസ്സോടുകൂടി പ്രവര്‍ത്തിക്കണമെന്നും രമേശ് ചെന്നിത്തല പറയുന്നു.

സംസ്ഥാനത്ത് ആദ്യഘട്ടം വാക്‌സീന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്‌സീന്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും, ഇവരെല്ലാംതന്നെ മുതിര്‍ന്ന പൗരന്മാരാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം കത്തിൽ പറയുന്നു.

Related Articles

Post Your Comments


Back to top button