COVID 19KeralaLatest NewsNews

കൊവിഡ് ചികിത്സ സൗജന്യമായി നൽകുന്നതിനായി നാട്ടുകാരോട് സഹായമഭ്യർത്ഥിച്ച് ഇഖ്‌റ ഹോസ്പിറ്റല്‍

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തിൽ ഏറ്റവും അധികം രോഗികളുള്ള ഒരു ജില്ലയാണ് കോഴിക്കോട്. ഒറ്റ ദിവസം മാത്രം ഇരുപതിനായിരത്തിന് മുകളിലാണ് കൊവിഡ് രോഗികള്‍. സർക്കാർ ചികിത്സാ കേന്ദ്രങ്ങൾ ഇതിനോടകം നിറഞ്ഞു. പലപ്പോഴും പ്രൈവറ്റ് ആശുപത്രികളാണ് കൊവിഡ് രോഗികള്‍ക്ക് ഗത്യന്തരമില്ലാതെ ആശ്രയിക്കേണ്ടി വരുന്നത്.

ഈ അവസരത്തിൽ കോഴിക്കോട്ടെ ഇഖ്‌റ ആശുപത്രി എടുത്തിരിക്കുന്ന തീരുമാനം വളരെ പ്രശംസനീയമാണ്. കൊവിഡ് സൗജന്യ ചികിത്സയ്ക്കായി നാട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. ഒരു രൂപ പോലും ചികിത്സ ഫീസ് വാങ്ങാതെയായിരുന്നു ഇവർ കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്നത്. എന്നാൽ, ഇനി മുന്നോട്ട് പോകണമെങ്കിൽ നാട്ടുകാർ സഹായിക്കണമെന്നാണ് ഇഖ്‌റ ഹോസ്പിറ്റലിലെ സീനിയര്‍ ഡോക്ടറായ ഡോ. ഇദ്രീസ് പറയുന്നത്.

Also Read:രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ അടിയന്തര ഇടപെടലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഡോക്ടര്‍ ഇദ്രീസിന്റെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. ഓഗസ്റ്റ് മാസം മുതൽ ഇതുവരെ ഇഖ്റയിൽ വരുന്ന കൊവിഡ് രോഗികളിൽ പരമാവധി ആളുകൾക്ക് സൗജന്യമായിട്ടാണ് ചികിത്സ നൽകിയത്. ഇതിനോടകം 3500 ല്‍ അധികം ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളാണ് ഇഖ്‌റയില്‍ ചികിത്സിച്ചതെന്ന് ഡോക്ടര്‍ ഇദ്രീസ് പറയുന്നു.

രണ്ട് കോടിയോളം രൂപയാണ് ഒരു മാസം കൊവിഡ് ചികിത്സയ്ക്കായി ചിലവാകുന്നത്. ഇതില്‍ പകുതി തുക സര്‍ക്കാരിന്റെ ഇന്‍ഷൂറന്‍സ് ആയി ലഭിച്ചിരുന്നു. പ്രയാസമനുഭവിക്കുന്നവനെ സഹായിക്കുക എന്ന് കരുതിയാണ് ഇത്തരക്കാരെ സഹായിച്ചത്. കണക്കുകൂട്ടല്‍ തെറ്റിച്ച് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി. ഇനിയും ആൾക്കാരെ സഹായിക്കണമെന്നുണ്ടെന്നും എന്നാൽ നാട്ടുകാർ സഹായിക്കണമെന്നുമാണ് ഇദ്ദേഹം പറയുന്നത്.

Related Articles

Post Your Comments


Back to top button