Latest NewsNewsInternational

‘ക്ഷമിക്കണം, നിങ്ങളുടെ നായയുടെ കുര സഹിക്കാന്‍ വയ്യ. അതിന് വിഷം കൊടുത്തിട്ടുണ്ട്’- ഉടമസ്ഥന് അയല്‍വാസിയുടെ കത്ത്

വീട്ടുമുറ്റത്ത് വിചിത്രമായ ഒരു അസ്ഥി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീട്ടുടമസ്ഥ പരിശോധിക്കുന്നത്. തന്റെ വളര്‍ത്തു നായക്ക് വിഷം നല്‍കിയ അസ്ഥിയാണിതെന്ന് ഉടമ മനസിലാക്കി. സമീപത്ത് ഒരു കത്തും കിടക്കുന്നുണ്ടായിരുന്നു. ‘ക്ഷമിക്കണം, നിങ്ങളുടെ നായയുടെ കുര സഹിക്കാന്‍ വയ്യ. അതിന് വിഷം കൊടുത്തിട്ടുണ്ട്. വേറെ മാര്‍ഗമില്ലാഞ്ഞിട്ടാണ്. നിങ്ങളുടെ തെറ്റ് തന്നെയാണിത്’- കത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ വീട്ടുമുറ്റത്തെ എല്ലിന് സമീപം പോഡെന്‍ഗോ ജോലെന്‍ എന്ന തന്റെ പ്രിയപ്പെട്ട നായ കിടക്കുന്നത് ചെറി ബ്ലെയര്‍ എന്ന ഉടമ കാണുന്നത്. ഉടന്‍ തന്നെ ജോലെനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യസഹായം നല്‍കിയ നായ സുഖംപ്രാപിച്ചുവരുന്നുവെന്ന് ചെറി പറയുന്നു.

വിഷം നല്‍കിയത് ആരാണെന്ന് അറിയില്ലെങ്കിലും പിറ്റേ ദിവസം ജോലെന്‍ കുരയ്ക്കുന്നത് കേട്ട് അപ്പുറത്തെ അപാര്‍ട്‌മെന്റില്‍ നിന്നും ഷട്ട് അപ് എന്ന് കേട്ടുവെന്ന് ചെറി ബ്ലയര്‍ പറയുന്നു. കഴിഞ്ഞ ക്രിസ്തുമസിന് തന്റെ നായ കാന്‍സര്‍ വന്ന് മരിച്ചതിന് ശേഷമാണ് ജോലെനെ ഇവര്‍ വാങ്ങുന്നത്.

Related Articles

Post Your Comments


Back to top button