KeralaLatest NewsNews

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ രോഗികള്‍ക്ക് നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്ററിലും രോഗികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗിയും കൂടെവരുന്നയാളും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രോഗിക്കൊപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. അടിയന്തിര ആവശ്യങ്ങളല്ലാതെ തുടര്‍പരിശോധന മാത്രമുള്ളവര്‍ യാത്ര ചെയ്ത് ആര്‍.സി.സിയിലെത്തുന്ന സാഹചര്യം ഒഴിവാക്കണം. പകരം മറ്റ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കണം. ഒ.പിയില്‍ വരാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ വെര്‍ച്വല്‍ ഒ.പിയുടെയോ ടെലിമെഡിസിന്റെയോ സൗകര്യം ഉപയോഗിക്കണമെന്നും അതിന്റെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പരില്‍ വരുമെന്നും അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 20,000 കടക്കുന്നത്.

 

Related Articles

Post Your Comments


Back to top button