കരുനാഗപ്പള്ളി > കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ തിരുവല്ല അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ് റെസ്ക്യു ഓഫീസർ ഡ്രൈവർ വി വിനീത് (34) മരിച്ചു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ മത്സ്യം കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു.
.jpg)
പ്രളയകാലത്ത് കൈക്കുഞ്ഞിനെ രക്ഷിക്കുന്ന വിനീത്
6 വർഷമായി തിരുവല്ല നിലയത്തിലെ ജോലിയിൽ തുടർന്നു വരവെ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. 2018ലെ പ്രളയകാലത്ത് രാപകൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. കോ വിഡ് കാലത്തും നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ചിരുന്നു.
മൈനാഗപ്പളളി കോട്ടക്കുഴി തെക്കേതിൽ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ വിദ്യാധരന്റേയും ഓമനയുടേയും മകനാണ് ഭാര്യ: അശ്വതി. മകൾ: ദേവശ്രീ (6)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..