ഹവാന
വിപ്ലവാനന്തരം അധികാരമേറ്റ ഫിദല്‍ കാസ്ട്രോ സര്‍ക്കാരിനെതിരെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ കാര്‍മികത്വത്തില്‍ 1961ല്‍ അരങ്ങേറിയ സായുധ അട്ടിമറിശ്രമത്തെ ചെറുത്തുതോല്‍പ്പിച്ചതിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ച് ക്യൂബ. അമേരിക്കയില്‍ പരിശീലനം നേടി കടല്‍മാര്‍ഗമെത്തിയ 1,500 ഓളംവരുന്ന കൂലിപ്പട്ടാളത്തെ 72 മണിക്കൂര്‍ നീണ്ട ധീരപോരാട്ടത്തിലൂടെയാണ് ക്യൂബന്‍ സേന കെട്ടുകെട്ടിച്ചത്.
പ്രധാന പോരാട്ട വേദിയായ തെക്കന്‍ക്യൂബതീരത്തെ പ്ലയാ ഹിരോണ്‍(ബേ ഓഫ് പിഗ്‌സ്) ആണ് പ്രൗഢഗംഭീരമായ അനുസ്മരണ ചടങ്ങുകള്‍ക്ക് സാക്ഷിയായത്. പൊരുതിവീണ 156 രക്തസാക്ഷികളുടെ സ്‌മൃതികുടീരത്തില്‍ ക്യൂബന്‍ജനത രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു.
അന്നത്തെ പോരാട്ടത്തിന്റെ നായകരിൽ ഒരാളായ റൗൾ കാസ്ട്രോയ്ക്കും പ്രസിഡന്റ് മിഗേല്‍ ഡിയാസ് കനേലിനും വേണ്ടി പുഷ്പചക്രങ്ങള്‍ സമര്‍പ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..