KeralaCinemaMollywoodLatest NewsNewsEntertainment

പാവം കുട്ടി, അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു; അമ്പിളി- ആദിത്യൻ വിഷയത്തിൽ പ്രതികരിച്ച് നടി ജീജ

നടിയും നർത്തകിയുമായ അമ്പിളി ദേവിയും നടൻ ആദിത്യന്റെയും ദാമ്പത്യ പ്രശ്‌നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, അവരിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നുമുൾപ്പടെ ഗുരുതര ആരോപണങ്ങളാണ് അമ്പിളി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ
താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ആദിത്യനും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ അമ്പിളി- ആദിത്യൻ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി ജീജ സുരേന്ദ്രൻ. ഫേസ്ബുക്ക് കമന്റിലൂടെ ജീജ പ്രതികരിച്ചെന്ന് കാണിക്കുന്ന സ്‌ക്രീൻഷോട്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ഒരു ചിത്രത്തിന് താഴെയാണ് ‘ചേച്ചി പറഞ്ഞതൊക്കെ ശരിയായിരുന്നല്ലേ’ എന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് ‘അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി എന്നാണ്’ ജീജ നൽകിയിരിക്കുന്ന മറുപടി. ‘ജെ ബി ജംഗ്ഷനിൽ വെച്ച് ചേച്ചി ചോദിച്ച ചോദ്യം ശരിയാണെന്ന് കാലം തെളിയിച്ചു’ എന്ന മറ്റൊരാളുടെ കമന്റിന് ‘അറിഞ്ഞു പാവം ‘ എന്നാണ് ജീജ നൽകിയിരിക്കുന്ന മറുപടി.

”സ്‌നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടു പേരുടേയും അമ്മ ഞാനായിരുന്നു. 500ന് മുകളില്‍ എപ്പിസോഡ് ആ സീരിയല്‍ പോയി. ഞങ്ങള്‍ വളരെയധികം ആഘോഷിച്ച ലൊക്കേഷനായിരുന്നു അത്. പക്ഷേ നിങ്ങള്‍ രണ്ട് പേരുടെയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതിനിട നിങ്ങള്‍ രണ്ടുപേരും വേറെ രണ്ട് ആള്‍ക്കാരെ വിവാഹം ചെയ്തു. ഇപ്പോള്‍ ലോവലിനെ അമ്പിളി വേണ്ടെന്ന് വെച്ചപ്പോഴും ആദിത്യനെ സ്വീകരിച്ചപ്പോഴും വീണ്ടും ഞങ്ങള്‍ക്ക് സന്തോഷം തന്നെയാണ്. ഇനി ഈ സിനിമ, സീരിയല്‍ രംഗത്തെ ഞെട്ടിച്ചുകൊണ്ട് നിങ്ങള്‍ മൂന്നാമതൊരു വിവാഹത്തിന് നില്‍ക്കരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നുള്ളത് അത്യാവശ്യ ഘടകമാണ്”- എന്നായിരുന്നു ജീജ അന്ന് പറഞ്ഞത്.

Post Your Comments


Back to top button