Latest NewsNewsIndia

ഓക്‌സിജന്‍ ചോർച്ച; ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിൽ ഓക്‌സിജന്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ ശ്വാസംകിട്ടാതെ മരിച്ച കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായമായി പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഉത്തരവിട്ടിട്ടു.

നാസിക്കിലെ ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് കോവിഡ് ചികിത്സയില്‍ കഴിയുന്ന 22 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായത്. ആശുപത്രിയിലെ ഓക്‌സിജന്‍ സംഭരണ ടാങ്കറുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുകയായിരുന്നു.

ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 150 കോവിഡ് രോഗികളിൽ 23 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Related Articles

Post Your Comments


Back to top button