ബംഗളൂരു
ബംഗളൂരു കർണാടകത്തിലെ കോവിഡിന്റെ പ്രഭവ കേന്ദ്രമായെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ. കർണാടകത്തിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളിൽ 70 ശതമാനവും ബംഗളൂരുവിൽ നിന്നാണ്. ഇത് മറികടക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണം. രോഗവ്യാപനം രൂക്ഷമായതിനാൽ ആവശ്യമായ എല്ലാ രോഗികൾക്കും ഐസിയു സൗകര്യം നൽകാൻ കഴിയുന്നില്ല. ആളുകൾ നിർദേശങ്ങൾ പാലിക്കാത്തതാണ് ഇപ്പോഴുണ്ടായ രോഗവ്യാപനത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
തെലങ്കാനയിലും
രാത്രി കർഫ്യൂ
രോഗവ്യാപനം തടയാൻ തെലങ്കാന രാത്രി കർഫ്യൂ ഏർപ്പെടുത്തി. 30വരെ രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ച് വരെയാണ് നിരോധനം. സർക്കാർ ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവരെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചരക്കു നീക്കത്തിനും ഇളവുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..