KeralaLatest NewsNews

സൂമ്പാ ഡാൻസ് പഠിക്കാനെത്തിയ സ്ത്രീകളെ വലയിലാക്കി നഗ്ന ചിത്രങ്ങൾ പക‌ർത്തി; പരിശീലകൻ അറസ്റ്റിൽ

കഴിഞ്ഞ മൂന്ന് വർഷത്തോളമായി കൃഷി വകുപ്പിൽ ക്ലാർക്കായി ജോലിയുള്ള ഇയാൾ പാർട്ട്‌ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്

തിരുവനന്തപുരം : സൂമ്പാ ഡാൻസ് പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുന്ന പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവാണ് സൈബർ പൊലീസിന്‍റെ പിടിയിലായത്. ഇയാൾ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. സനുവിന്‍റെ പക്കൽ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാർഡ് ഡിസ്ക്കും പിടിച്ചെടുത്തു.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി കൃഷി വകുപ്പിൽ ക്ലാർക്കായി ജോലിയുള്ള ഇയാൾ പാർട്ട്‌ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്. തടി കുറയക്കുന്നതിനും ശരീരം ഷേപ്പിലാക്കുന്നതിനുമായുള്ള പരിശീലനമാണ് സൂമ്പാ പരിശീലനം. പരിശീലനത്തിന് എത്തുന്ന സ്ത്രീകളെയാണ് പ്രധാനമായും ഇയാൾ വലയിൽ വീഴ്ത്തിയിരുന്നത്. പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളിൽ ഇടുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ് പതിവ്. ഇരയാക്കപ്പെട്ട ഒരു സ്ത്രീ നൽകിയ പരാതിയിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

Read Also :  ഇബ്രാഹിമോവിച്ച് സസുവോളക്കെതിരായ മത്സരത്തിൽ കളിക്കില്ല

വലയിലാക്കുന്ന സ്ത്രീകളെ വൈഫ് എക്‌സ്‌ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറിയതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിൽ അടക്കം കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തലസ്ഥാനത്തെ പ്രമുഖരുൾപ്പെടെ നിരവധി സ്ത്രീകൾ ഇയാളുടെ കെണിയിൽപെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പേർ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിച്ചു വരികയാണ്. സനു വിവാഹമോചിതനാണ്. മൂന്ന് കുട്ടികളുമുണ്ട്.

Related Articles

Post Your Comments


Back to top button