തിരുവനന്തപുരം > കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാത്രി ഏഴുമണിക്കാണ് വാര്‍ത്താസമ്മേളനം.
കോവിഡ് രോഗമുക്തനായി മുഖ്യമന്ത്രി ബുധനാഴ്ച്ച രാവിലെ തന്നെ തലസ്ഥാനത്ത് മടങ്ങിയെത്തിയിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി ഏറ്റെടുത്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളില്‍ കോവിഡ് കോര്‍കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നിരുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരുന്ന അദ്ദേഹം പിന്നീട് കോവിഡ് ബാധിതനായി ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെ മന്ത്രിസഭായോഗങ്ങള്‍ ഓണ്‍ലൈനായി ചേര്‍ന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..