ചെന്നെെ
ചാമ്പ്യൻമാരായ മുംബെെ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് കീഴടക്കി ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിന്റെ കുതിപ്പ്. അമിത് മിശ്രയുടെ സ്പിന്നിൽ കുരുങ്ങിയ മുംബെെയ്ക്ക് നേടാനായത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺ. ഡൽഹി 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: മുംബെെ 9–137, ഡൽഹി 4–138(19.1).
നാല് കളിയിൽ ഡൽഹിയുടെ മൂന്നാം ജയമാണ്. മുംബെെയ്ക്ക് രണ്ടാം തോൽവി. ശിഖർ ധവാനും(42 പന്തിൽ 45) സ്റ്റീവൻ സ്മിത്തുമാണ്(29 പന്തിൽ 33) ഡൽഹിക്ക് വിജയമൊരുക്കിയത്. പ്രിഥ്വിഷായും(7) ക്യാപ്റ്റൻ ഋഷഭ് പന്തും (7) വേഗം പുറത്തായി. ലളിത് യാദവും(22) ഹെറ്റ്മെയറും (14) പുറത്താകാതെനിന്നു
ഡൽഹിക്കായി മുപ്പത്തിയെട്ടുകാരൻ ലെഗ് സ്പിന്നർ മിശ്ര നാല് ഓവറിൽ 24 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. മുംബെെ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമയാണ് (30 പന്തിൽ 44 റൺ) ടോപ് സ്കോറർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബെെയ്ക്കായി രോഹിതും സൂര്യകുമാർ യാദവും(24) രണ്ടാം വിക്കറ്റിൽ 58 റൺ നേടി. 84 റണ്ണെടുക്കുന്നതിനിടെ ആറ് വിക്കറ്റ് വീണു. ഇഷാൻ കിഷനും (26) ജയന്ത് യാദവും (23) ചേർന്നാണ് നൂറ് കടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..