Latest NewsInternationalFunny & Weird

നിങ്ങള്‍ക്ക് കണ്ടുപിടിക്കാനാകുമോ ഇവരെ- ഉടമസ്ഥര്‍ തോറ്റുപോയ വളര്‍ത്തു മൃഗങ്ങളുടെ ഒളിച്ചുകളി

വളര്‍ത്തുമൃഗത്തെ നിങ്ങളുടെ സ്വന്തം വീട്ടില്‍ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, പരിഭ്രാന്തരാകരുത്. അവരുടെ ശരീരവുമായി സാമ്യമുള്ള പ്രതലത്തില്‍ എവിടെയെങ്കിലും ഇരുന്ന് സുഖമായി ഉറങ്ങുകയായിരിക്കും. പൂച്ചകള്‍, നായ്ക്കള്‍ എന്തിന് എലികള്‍ പോലും ഇത്തരത്തില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത സ്ഥലത്ത് ഇരിക്കുന്നുണ്ടാകും. ഒറ്റ നോട്ടത്തില്‍ അവയെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കാഞ്ഞിട്ടാണ്. അത്തരത്തില്‍ വീട്ടിലെ കാഴ്ചകളെ മറ്റുള്ളവരുമായി പങ്കുവെച്ചിരിക്കുകയാണ് ചില ഉടമസ്ഥര്‍. പൂച്ച തന്റെ ശരീരത്തിന് സാമ്യമുള്ള പുതപ്പിനും സ്റ്റേര്‍കെയ്‌സിന് മുകളില്‍ ഇരിക്കുന്നതുമെല്ലാം ഇവയില്‍ പെടും. രസകരമായ ആ ചിത്രങ്ങള്‍ കാണാം.

വാല് പുറത്തേക്ക് നീണ്ടുനിന്നിരുന്നില്ലേല്‍ ബാത്ത്‌റൂം മാറ്റാണിതെന്നേ തോന്നുകയുള്ളു

‘ഞാന്‍ പുതിയ അടുക്കള ടൈലുകള്‍ തിരഞ്ഞെടുത്തത് അവയുടെ ഡിസൈന്‍ എനിക്ക് ഇഷ്ടപ്പെട്ടിട്ടാണ്. എന്നാല്‍ ഇവള്‍ക്കിത് ഇത്രമാത്രം മാച്ച് ആകുമെന്ന് കരുതിയതേയില്ല.’

ഓന്ത് നിറം മാറണത് പോലെ മാറിയതല്ല, പൂച്ചയ്ക്ക് അനുയോജ്യമായ പുതപ്പ് കിട്ടിയതാണ് ഈ ചിത്രത്തിന്റെ ഭംഗി

പടികള്‍ കയറുമ്പോള്‍ ഇവളെ ചവിട്ടാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കും

കറുത്ത പൂച്ച വീട്ടിലുണ്ടെങ്കില്‍ കറുപ്പ് കസേര വാങ്ങാതിരിക്കുന്നതായിരിക്കും നല്ലത്.

സോഫയിലിരുന്നാല്‍ ഇവനെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്‌

കിടക്കയില്‍ കയറാന്‍ അനുവദിക്കാറേയില്ല, എന്നാല്‍ ഇവിടെ വന്നിരുന്നാല്‍ ആരും ഇവനെ കണ്ടുപിടിക്കില്ലെന്നാണ് ഇവന്റെ വിചാരം.

ഇത്തരത്തില്‍ ഉടമസ്ഥര്‍ പങ്കുവെച്ച രസകരമായ ചിത്രങ്ങള്‍ കാണാം

Related Articles

Post Your Comments


Back to top button