KeralaCinemaMollywoodLatest NewsNewsEntertainmentKollywoodMovie Gossips

പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, അദ്ദേഹം അത്രമാത്രം രസികനാണ്; മന്യ

മലയാളത്തിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്തതത്രയും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു നടി മന്യയുടേത്. മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് മന്യ എന്ന നടി.വിവാഹ ശേഷംസിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം ഇപ്പോള്‍ കുടുംബത്തിനൊപ്പം യു.എസ്സിലാണ്. ഇപ്പോഴിതാ ഇ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് താരം.

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമകള്‍ മറക്കാന്‍ കഴിയില്ല എന്നാണ് മന്യ പറയുന്നത്. രാക്ഷസ രാജാവ്, അപരിചിതന്‍ എന്നീ രണ്ട് സിനിമകളിലാണ് മമ്മൂട്ടിയ്‌ക്കൊപ്പം മന്യ അഭിനയിച്ചിട്ടുള്ളത്.

മന്യയുടെ വാക്കുകൾ.

‘പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല, മമ്മൂട്ടി അത്രമാത്രം രസികനാണ്.രാക്ഷസ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ഞാനും മമ്മൂക്കയെ കുറിച്ച് ‘ഭീകരമായ’ കാര്യങ്ങളാണ് കേട്ടത്. വലിയ കര്‍ക്കശക്കാരനാണ് വാശിക്കാരനാണ് എന്നൊക്കെ. എന്നാല്‍ ഞാന്‍ കേട്ട കാര്യങ്ങളുമായി മമ്മൂക്കയ്ക്ക് യാതൊരു ബന്ധവുമില്ല. ഏറ്റവും ശാന്തനായ സഹപ്രവര്‍ത്തകനാണ് മമ്മൂക്ക എന്ന് മന്യ പറയുന്നു.

രാക്ഷസ രാജാവിന്റെ ഷൂട്ടിങ് സമയത്ത് മമ്മൂക്കയില്‍ നിന്ന് എനിക്ക് കണ്ണെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രയേറെ തിളക്കമാണ് അദ്ദേഹത്തിന്റെ മുഖത്തിന്. എത്ര സുന്ദരനാണ്. സ്‌ക്രീനില്‍ കാണുന്നതിനെക്കാള്‍ തിളക്കമാണ് മമ്മൂക്കയ്ക്ക് നേരിട്ട്. സെറ്റില്‍ വച്ച് മമ്മൂക്ക ഒരിക്കല്‍ പറഞ്ഞു, ഞാന്‍ കുഞ്ഞുങ്ങളെ പോലെ ചെറുതാണ് എന്ന്. തന്റെ പക്വതക്കുറവ് മറച്ച് വയ്ക്കാനാണ് പല സിനിമകളിലും കൂളിങ് ഗ്ലാസ് വയ്ക്കുന്നത്രെ’. മന്യപറഞ്ഞു.

Related Articles

Post Your Comments


Back to top button