KeralaLatest NewsNews

ഇനിയുള്ള പോസ്റ്റുകള്‍ ഇടുന്നത് ഹാക്കറോ, മുതലാളിയോ? പ്രതിഭയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കായംകുളം :  യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം ചര്‍ച്ചയാവുന്നതിനിടെ എംഎല്‍എയെ ട്രോളി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ഹാപ്പി ഹസ്ബന്റ്‌സ്’ എന്ന സിനിമയില്‍ സലീംകുമാര്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചാണ് രാഹുല്‍ രരംഗത്തെത്തിയിരിക്കുന്നത്. കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നാല് ചോദ്യവും രാഹുല്‍ പങ്കുവെച്ചിരിക്കുന്നു.

‘നാല് ചോദ്യങ്ങള്‍,

1) സത്യത്തില്‍ ഇപ്പോള്‍ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?
2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?
3) ഇനിയുള്ള പോസ്റ്റുകള്‍ ഇടുന്നത് ഹാക്കറോ, മുതലാളിയോ?
4) ഇനിയുള്ള പോസ്റ്റുകള്‍ ആരാണ് ഇടുന്നതെന്ന് എങ്ങനെ വേര്‍തിരിച്ചറിയും?’ തുടങ്ങുന്നതാണ് ചോദ്യങ്ങള്‍

Read Also  :  വാക്‌സിൻ എടുക്കാത്തവർക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്നായിരുന്നു യു പ്രതിഭ എംഎല്‍എ ആദ്യം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്. ഇത് ജി സുധാകരനെതിരെയുള്ള ഒളിയമ്പാണെന്ന കമന്റുകള്‍ വന്നതോടെ പോസ്റ്റ് എംഎല്‍എ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. തൊട്ടു പിന്നാലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന വിശദീകരണവും എംഎല്‍എ ഫേസ്ബുക്കിലൂടെ നല്‍കി. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഈ പോസ്റ്റും കാണാനില്ല. ഇതോടെ നവമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടു പിടിച്ചു. ഇപ്പോഴിതാ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയതോടെയാണ് രാഹുല്‍ പരിഹസിച്ചിരിക്കുന്നത്.

നാല് ചോദ്യങ്ങൾ,1) സത്യത്തിൽ ഇപ്പോൾ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ്…

Posted by Rahul Mamkootathil on Wednesday, April 21, 2021

Related Articles

Post Your Comments


Back to top button