വടക്കഞ്ചേരി > വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത നിർമാണം പുനരാരംഭിച്ചു. ഉപകരാറുകാർക്കും തൊഴിലാളികൾക്കും നൽകാനുള്ള കുടിശ്ശിക വെള്ളിയാഴ്ച നൽകുമെന്ന കരാർ കമ്പനിയുടെ ഉറപ്പിനെ തുടർന്നാണ് പണികൾ പുനരാരംഭിച്ചത്. കുടിശ്ശിക നൽകിയില്ലെങ്കിൽ ശനിയാഴ്ച മുതൽ വീണ്ടും പണിമുടക്കാനാണ് ഉപകരാറുകാരുടെ തീരുമാനം.
കരാർ കമ്പനി കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതലാണ് ജോലികള്‍ നിര്‍ത്തിയത്. വ്യാഴാഴ്ച മുതൽ മുഴുവൻ സ്ഥലത്തും ജോലികള്‍ തുടങ്ങും. കുതിരാൻ തുരങ്കത്തിന്റെ ഭാഗത്തെ ചില പ്രവൃത്തികൾ മാത്രമാണ് ബുധനാഴ്ച നടന്നത്.വടക്കഞ്ചേരി മേൽപ്പാലം, സർവീസ് റോഡ് ഉൾപ്പെടെയുള്ള പണികൾ വ്യാഴാഴ്ച പുനരാരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..