Latest NewsNewsIndiaCrime

പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: പ്രമുഖ ടിക്‌ടോക് താരം അറസ്റ്റിൽ

പ്രമുഖ മീഡിയകളില്‍ അവസരം വാഗ്ദാനം ചെയ്താണ് ഭാര്‍ഗവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്

വിശാഖപട്ടണം : പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രമുഖ ടിക് ടോക് താരമായ ഫണ്‍ബക്കറ്റ് ഭാര്‍ഗവ് അറസ്റ്റില്‍. വിശാഖപട്ടണം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രമുഖ മീഡിയകളില്‍ അവസരം വാഗ്ദാനം ചെയ്താണ് ഭാര്‍ഗവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഭാര്‍ഗവിനെതിരെ കേസ് കൊടുക്കുന്നത്. തുടര്‍ന്ന് ഭാര്‍ഗവിനെ ഹൈദരാബാദിലെ കൊമ്പള്ളിയില്‍ നിന്ന് ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also  :  ഇന്ന് രാമനവമി; അറിയാം ശുഭമുഹൂര്‍ത്തങ്ങളും പൂജാ വിധികളെ കുറിച്ചും

ഭാര്‍ഗവില്‍ നിന്ന് പൊലീസ് വൈറ്റ് നിസാന്‍ കാറും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇരയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Related Articles

Post Your Comments


Back to top button