KeralaLatest NewsNews

ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ച? ഇടുക്കിയിൽ ആന്റിജൻ ടെസ്റ്റ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ

ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ 199 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇടുക്കി: ജില്ലയിൽ ആന്റിജൻ ടെസ്റ്റ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. ഉപയോഗിച്ച നിലയിലുള്ള കൈയുറകൾ, സ്ട്രിപ്പുകൾ, പഞ്ഞി, മരുന്ന് കുപ്പികൾ എന്നിവയാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അകത്തേയ്ക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

Read Also: ഇന്ത്യ വാക്‌സിൻ ലഭ്യമാക്കിയത് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പ്രധാനമന്ത്രി

എന്നാൽ ഏപ്രിൽ പതിനേഴ്, പതിനെട്ട് തീയതികളിലാണ് കമ്പംമേട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളിൽ കൊവിഡ് പരിശോധന നടത്തിയത്. ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ 199 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ പത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പരിശോധനയ്ക്കുപയോഗിച്ച വസ്തുക്കളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നു. അണുനശീകരണം നടത്തിയ ശേഷം ആളുകളെ പ്രവേശിപ്പിച്ചാൽ മതിയെന്നനിലപാടിലാണ് പൊലീസ്.

Related Articles

Post Your Comments


Back to top button