CinemaMollywoodLatest NewsNewsEntertainment

വെയിൽ റിലീസിനൊരുങ്ങുന്നു

ഷെയ്ൻ നിഗം നായകനായി എത്തുന്ന വെയിലിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ നാലിന് പ്രദർശനത്തിനെത്തും. ശരത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷെയ്ൻ നിഗവും ജോബി ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് വെയിലിൽ.

ഷാസ് മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് പ്രദീപ് കുമാറാണ്. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, സൗണ്ട് ഡിസൈൻ രംഗനാഥ്‌ രവി കൈകാര്യം ചെയ്യുന്നു. അതേസമയം ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ഷെയ്ൻ നിഗം ചിത്രം ബർമുടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ഷെയ്ൻ നിഗത്തിനൊപ്പം വിനയ് ഫോർട്ടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Related Articles

Post Your Comments


Back to top button