Latest NewsNewsInternational

പ്രതിയോഗികളെ പരിഹസിക്കാന്‍ ഹിന്ദി സിനിമ ആയുധമാക്കി; പുലിവാല് പിടിച്ച് ഇമ്രാന്‍ ഖാന്‍

മോശപ്പെട്ട ബോളിവുഡ് എന്ന് മുന്‍പ് ഇന്ത്യന്‍ സിനിമയെ കളിയാക്കിയ ഇമ്രാനോട് 'നല്ല ബോളിവുഡ്' ഇപ്പോള്‍ രക്ഷക്കെത്തിയോ എന്ന് പലരും ചോദിച്ചു.

ഇസ്ളാമാബാദ്: ഹിന്ദി സിനിമകളെക്കുറിച്ച്‌ മുന്‍പ് മോശമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള‌ളയാളാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എന്നാല്‍ ഇപ്പോൾ ഇമ്രാന്‍ തന്നെ തന്റെ പ്രതിയോഗികളെ പരിഹസിക്കാന്‍ ബോളിവുഡ് ചിത്രത്തിന്റെ വീഡിയോ ഷെയര്‍ ചെയ്‌ത് പുലിവാല് പിടിച്ചിരിക്കുകയാണ്. 1984ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ നായകനായ ‘ഇന്‍ക്വിലാബ്’ എന്ന ചിത്രത്തിലെ ഒരു ദൃശ്യമാണ് ഇമ്രാന്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഷെയര്‍ ചെയ്‌തത്. എന്നാല്‍ സംഭവം വിവാദമായതോടെ ഇമ്രാന്‍ പോസ്റ്റ് പിൻവലിച്ചു.

Read Also: രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ ഉണ്ടാകുമോ; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

എന്നാൽ ചിത്രത്തിലെ അഴിമതിക്കാരനായ രാഷ്‌ട്രീയക്കാരനായി കാദര്‍ ഖാന്‍ സംസാരിക്കുന്ന രംഗം ഇമ്രാന്‍ ‘ഒന്നാം ദിവസം മുതല്‍ പി.ടി.ഐ സര്‍ക്കാരിനെതിരെ അഴിമതിക്കാരായ മാഫിയകള്‍ ആസൂത്രണം ചെയ്ത കാര്യമാണിത്’ എന്ന തലവാചകത്തോടെ പോസ്‌റ്റ് ചെയ്‌തു. തനിക്കെതിരെ ശത്രുക്കളുടെ നീക്കത്തെ പരിഹസിച്ചായിരുന്നു ഇമ്രാന്റെ പോസ്‌റ്റ്. എന്നാല്‍ പോസ്‌റ്റ് ജനങ്ങള്‍ ഏ‌റ്റെടുത്തതോടെ ഇമ്രാന് ഒടുവില്‍ പോസ്‌റ്റ് ഡിലീ‌റ്റ് ചെയ്യേണ്ടിവന്നു. മോശപ്പെട്ട ബോളിവുഡ് എന്ന് മുന്‍പ് ഇന്ത്യന്‍ സിനിമയെ കളിയാക്കിയ ഇമ്രാനോട് ‘നല്ല ബോളിവുഡ്’ ഇപ്പോള്‍ രക്ഷക്കെത്തിയോ എന്ന് പലരും ചോദിച്ചു. ഇമ്രാന്‍ രാഷ്‌ട്രീയ ധാര്‍മ്മികത പഠിപ്പിക്കാന്‍ വരുന്നത് ബോളിവുഡ് സിനിമ കാണിച്ചാണെന്നായിരുന്നു മ‌റ്റ് ചിലരുടെ പരിഹാസം.

Related Articles

Post Your Comments


Back to top button