KeralaLatest NewsNewsIndia

വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ 21 കാരിയുടെ മൃതദേഹം

കഴിഞ്ഞ മാസം പത്തു മുതലാണ് സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയായ സുബീറയെ കാണാതായത്

മലപ്പുറം : കഴിഞ്ഞ മാസം മുതൽ മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. ചേറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്താണ് മരിച്ചത്.

കഴിഞ്ഞ മാസം പത്തു മുതലാണ് സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയായ സുബീറയെ കാണാതായത്. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.

Related Articles

Post Your Comments


Back to top button