KeralaLatest NewsNews

കാപ്പനെ പാര്‍പ്പിച്ച ജയിലില്‍ കൊവിഡ്; ‘നോമ്പുമാസം കൂടി തുടങ്ങിയതോടെ സ്ഥിതിഗതികള്‍ രൂക്ഷം’; ആശങ്ക പങ്കുവച്ച്‌ ഭാര്യ

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധുണ്ടെന്നും പോലിസ് ആരോപിക്കുന്നു.

കോഴിക്കോട്: ഉത്തർ പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയിൽ വാസത്തിൽ ആശങ്ക പങ്കുവച്ച്‌ ഭാര്യ റൈഹാനത്ത്. ജയിലില്‍ അമ്പതോളം പേര്‍ക്ക് കോവിഡ് ബാധയാണെന്ന് റൈഹാനത്ത് സിദ്ദിക്ക് ഫേയ്‌സ്ബുക്ക് വഴി തന്റെ ആശങ്ക പങ്കുവച്ചു. ജയിലില്‍ പലര്‍ക്കും പനി തുടങ്ങിയിട്ടുണ്ട്. സെല്ലുകളില്‍ കടുത്ത ചൂടാണെങ്കിലും ആര്‍ക്കും ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ല. ഒപ്പം നോമ്പുമാസം കൂടി തുടങ്ങിയതോടെ സ്ഥിതിഗതികള്‍ രൂക്ഷമായെന്ന് റൈഹാനത്ത് പറയുന്നു. യുപിയിലെ മഥുര ജയിലിലാണ് സിദ്ദിഖ് ഉള്ളത്.

Read Also: മയക്കുമരുന്ന്, കള്ളപ്പണം: പഞ്ചാബ് എംഎൽഎ സുഖ് പാൽ സിംഗ് ഖൈറയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്

ഹത്രാസ് കേസ് റിപോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5ന് കാപ്പനും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മൂന്നുപേരും ഹാഥ്‌റസിനു 42 കിലോമീറ്റര്‍ അകലെ വച്ച്‌ അറസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാൽ കാപ്പന്‍ ഹത്രാസ് സംഭവങ്ങളുടെ പേരില്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് യുപി പോലിസ് ആരോപിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധുണ്ടെന്നും പോലിസ് ആരോപിക്കുന്നു. അതീകു റഹ്മാന്‍, ആലം, മസൂദ് എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നുപേര്‍.

Post Your Comments


Back to top button