KeralaLatest NewsNews

‘ചെന്നിത്തല മാസ്ക് വെക്കാത്തതല്ല, ഇന്നർ നോസ്‌ എയർ ഫിൽട്ടർ ധരിച്ചിട്ടുണ്ട്’; ട്രോളി പി.വി. അൻവർ

കോഴിക്കോട് : പൊതുസ്ഥലത്ത് മാസ്കില്ലാതെ ഉദ്യോഗസ്ഥരോടൊപ്പം നടക്കുന്ന ചിത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരിഹാസവുമായി പി.വി. അൻവർ എം.എൽ.എ. കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ചെന്നിത്തല കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അതേ പ്രതിപക്ഷ നേതാവ് പൊതുവിടത്തില്‍ മാസ്‌കില്ലാതെ പ്രത്യക്ഷപ്പെട്ടതിനെയാണ് പിവി അന്‍വര്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ട്രോളിയത്.

‘പ്രതിപക്ഷ നേതാവ് മാസ്‌കില്ലാതെ പോകുകയല്ല, മിറ്റിഗേഷന്‍ മെതേഡ് അനുസരിച്ചുള്ള’ഇന്നര്‍ നോസ് എയര്‍ ഫിള്‍ട്ടര്‍’ധരിച്ചിട്ടുണ്ട്..പ്രതിപക്ഷ നേതാവിനെ ഇതിന്റെ പേരില്‍ ആരും കളിയാക്കരുത്.അദ്ദേഹം എന്നും..എക്കാലവും ആ സ്ഥാനത്ത് തന്നെ തുടരും..ആശംസകള്‍’ എന്നായിരുന്നു പിവി അന്‍വറിന്റെ പരിഹാസം.

Related Articles

Post Your Comments


Back to top button