21 April Wednesday
പൂര്‍ണമായി അടച്ചിടാന്‍ മഹാരാഷ്ട്ര

കർഫ്യൂ : ഡല്‍ഹിയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021


ന്യൂഡൽഹി
ആറുദിന സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയതോടെ ഡല്‍ഹിയില്‍നിന്ന്‌ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ്‌വിഹാർ ബസ്‌ ടെർമിനലിലും മറ്റും ആയിരക്കണക്കിനു‌ തൊഴിലാളികൾ മണിക്കൂറുകള്‍ ബസ് കാത്തുനില്‍ക്കുന്നു.

ഡൽഹി–- യുപി അതിർത്തിയിലെ ഗാസിയാബാദിൽനിന്ന്‌ നൂറുകണക്കിനു‌ തൊഴിലാളികൾ കാൽനടയായി നാട്ടിലേക്ക്‌ തിരിച്ചു. തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങരുതെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും ലെഫ്‌. ഗവർണർ അനിൽ ബെയ്‌ജാലും അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ബസുടമകള്‍ തൊഴിലാളികളില്‍നിന്ന് 10 മടങ്ങുവരെ അധികതുക ഈടാക്കുന്നതായി പരാതിയുണ്ട്. ഉത്തർപ്രദേശ്‌, മഹാരാഷ്‌ട്ര, കർണാടക തുടങ്ങിയ  സംസ്ഥാനങ്ങളിലും പലായനത്തിന്റെ കാഴ്‌ചകളാണ്‌.

പൂര്‍ണമായി അടച്ചിടാന്‍ മഹാരാഷ്ട്ര
കര്‍ശനനിയന്ത്രണങ്ങളിൽ ഫലം കാണാത്തതോടെ മഹാരാഷ്ട്ര സമ്പൂർണ അടച്ചുപൂട്ടലിലേക്ക്. കൂടുതൽ നിയന്ത്രണം ഉടൻ  പ്രഖ്യാപിച്ചേക്കുമെന്ന്‌ സർക്കാർവൃത്തങ്ങൾ സൂചിപ്പിച്ചു. നിലവില്‍ പലചരക്കുകടകൾ, ഭക്ഷണശാലകൾ, പച്ചക്കറിക്കടകൾ തുടങ്ങിയവയ്‌ക്ക്‌ പകൽ ഏഴ്‌ മുതൽ 11 വരെമാത്രമാണ് പ്രവർത്തനാനുമതി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top