KeralaLatest NewsNewsIndia

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ഭരണം പിടിച്ചടക്കി ബിജെപി

ചെന്നിത്തല: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിന്‍റെ ഭരണം പിടിച്ചെടുത്ത് ബിജെപി. ബിജെപിയുടെ ബിന്ദു പ്രദീപ് ആണ് പുതിയ പ്രസിഡൻ്റ്. ഇന്ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടു നിന്നതോടെയാണ് ബിജെപിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി വിജയിച്ചത്.

ഇത് മൂന്നാം തവണയാണ് പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു. സിപിഎമ്മിലെ വിജയമ്മ ഫിലെന്ദ്രനെ കോൺഗ്രസ് രണ്ട് തവണ പിന്തുണച്ച് പ്രസിഡൻ്റ് ആക്കിയെങ്കിലും പാർട്ടി നിർദേശപ്രകാരം രാജിവെക്കുകയായിരുന്നു.

Related Articles

Post Your Comments


Back to top button