KeralaLatest NewsNews

ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്; മാർഗനിർദ്ദേശം പുറത്തിറക്കി

ക്ഷേത്ര പരിസരത്തും ക്ഷേത്രത്തിനുള്ളിലും ഭക്തർ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുസംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

Also Read: ‘ജനങ്ങൾ ആശങ്കപ്പെടേണ്ട, ട്രെയിനുകൾ ഓടുന്നുണ്ട്, ഇനിയും ഓടും’; നിലപാട് വ്യക്തമാക്കി റെയിൽവേ മന്ത്രി

ശ്രീകോവിലിന് മുന്നിൽ ഒരേ സമയം പത്ത് പേർക്ക് മാത്രമാകും ദർശനം അനുവദിക്കുക. ക്ഷേത്രത്തിലെ എല്ലാ ജീവനക്കാർക്കും വാക്‌സിനേഷൻ നിർബന്ധം ആക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തും ക്ഷേത്രത്തിനുള്ളിലും ഭക്തർ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. അന്നദാനം ഉണ്ടായിരിക്കില്ല. ആനകളെ ക്ഷേത്ര ചടങ്ങുകളിൽ അനുവദിക്കില്ലെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

10 വയസിന് താഴെ ഉള്ളവർക്കും 60 വയസിനു മുകളിൽ ഉള്ളവർക്കും ക്ഷേത്ര ദർശനത്തിന് അനുമതി ഉണ്ടായിരിക്കില്ല. പൂജാ സമയം രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ ആയിരിക്കും. ഇത് അനുസരിച്ച് പൂജാ ക്രമങ്ങളിൽ മാറ്റം വരുത്തണം എന്നും ദേവസ്വം ബോർഡ് പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button