KeralaLatest NewsNews

തൃശൂർ രാമവർമപുരം പോലീസ് പരിശീലന കേന്ദ്രത്തിൽ 52 പേർക്ക് കോവിഡ്; നിരീക്ഷണ പട്ടികയിൽ നൂറിലേറെ പേർ

തൃശൂർ: രാമവർമപുരം പോലീസ് അക്കാദമിയിലെ ട്രെയിനിംഗ് ക്യാമ്പിൽ 52 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരെ ക്വാറന്റെയ്‌നിൽ പ്രവേശിപ്പിച്ചു.

Read Also: സ്റ്റാളുകളിൽ കൂട്ടത്തോടെ കോവിഡ് പടർന്നു; പൂരം പ്രദർശനം നിർത്തിവെച്ചു; സമ്പർക്ക പട്ടിക തയ്യാറാക്കാനാരംഭിച്ച് അധികൃതർ

രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർ എത്രയും വേഗം നീരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. നിരീക്ഷണ പട്ടികയിൽ നൂറിലേറെ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

പരിശീലന കേന്ദ്രത്തിൽ ഉള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ട്രെയിനിംഗ് ക്യാമ്പ് ഇതുവരെ നിർത്തിവെച്ചിട്ടില്ല. ട്രെയിനിംഗ് തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Read Also: ചുട്ടുപൊള്ളുന്ന ചൂടിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ തിരഞ്ഞ് ഗര്‍ഭിണിയായ ഡിഎസ്പി- വീഡിയോ

Related Articles

Post Your Comments


Back to top button