Latest NewsNewsFootballSports

ലിവർപൂളിനെ സമനിലയിൽ കുടുക്കി ലീഡ്സ്

പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്താനുള്ള അവസരം നഷ്ടപ്പെടുത്തി ലിവർപൂൾ. നിലവിലെ ചാമ്പ്യന്മാരെ ലീഡ്സ് യുണൈറ്റഡാണ് 1-1 സമനിലയിൽ കുടുക്കിയത്. സമനിലയിൽ കുടുങ്ങിയതോടെ ടോപ് ഫോറിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ് ലിവർപൂൾ നഷ്ടപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സാദിയോ മാനെയുടെ (31) ഗോളിൽ ലിവർപൂൾ മുന്നിലെത്തി. അലക്സാണ്ടർ അർനോൾഡാണ് ഗോളിന് വഴിയൊരുക്കിയത്.

എന്നാൽ ഗോൾ വഴങ്ങിയതിന് ശേഷം ഉണർന്ന് കളിച്ച ലീഡ്സ് ബാംഫോർഡിലൂടെ ഗോളിന് അടുത്തെത്തിയെങ്കിലും താരത്തിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. എന്നാൽ മത്സരം അവസാനിക്കാൻ മൂന്ന് മിനുട്ട് ബാക്കി നിൽക്കെ ലോറെന്റെയിലൂടെ ലീഡ്സ് ലിവർപൂളിന്റെ വല കുലുക്കി. സമനില വഴങ്ങിയതോടെ 32 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ആറാം സ്ഥാനത്താണ് ലിവർപൂൾ. 32 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുമായി ലീഡ്സ് പത്താം സ്ഥാനത്തും തുടരുന്നു.

Related Articles

Post Your Comments


Back to top button