KeralaLatest NewsIndia

‘വൈഗയെ ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിച്ചു’, കുറ്റസമ്മതവുമായി സനു മോഹന്‍; മൊഴികളില്‍ പൊരുത്തക്കേട്

ഭാര്യയെ ഭാര്യവീട്ടിൽ ആക്കിയ ശേഷം കുട്ടിയെ കൊണ്ടുവന്ന ഇയാൾ കുട്ടിയോട് നമുക്ക് മരിക്കാം എന്ന് പറയുകയും കുട്ടി അപ്പോൾ 'അമ്മ എന്ത് ചെയ്യും എന്ന് ചോദിക്കുകയും ചെയ്തു. അമ്മയെ അമ്മയുടെ വീട്ടുകാർ നോക്കിക്കൊള്ളും എന്നാണ് ഇതിന് ഇയാൾ പറഞ്ഞ മറുപടി.

കൊച്ചി: ‘മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു’മകൾ വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് പോലീസിനോട് സനുമോഹന്റെ കുറ്റസമ്മതം.
കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു.
തനിയെ മരിച്ചാൽ മകൾ അനാഥമാകുമെന്ന് കരുതി. അതിനാൽ
കൊച്ചിയിലെ ഫ്ലാറ്റിലെത്തി വൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ശ്വാസം മുട്ടിച്ചപ്പോൾ വൈഗ ബോധരഹിതയായെന്നും മരിച്ചെന്നു കരുതി പുഴയിൽ തള്ളുകയായിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനുമോഹനെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യല്‍ തുടരുകയാണ് . ഇന്ന് പുലര്‍ച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയിട്ടത്.

മകളെ പുഴയില്‍ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നാണ് സനു മോഹന്റെ മൊഴി. അതേസയം ഈ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അതേസമയം ഒളിവിൽ പോകുകയായിരുന്നില്ല, പകരം താൻ മരിക്കാൻ തന്നെയാണ് പോയതെന്നും ഇയാൾ പറയുന്നു. മൂകാംബികയില്‍ നിന്നും മുങ്ങിയ സനു മോഹന്‍ ഗോവയിലേക്കാണ് പോയിരുന്നതെന്നാണ് കൊച്ചി പൊലീസ് പറയുന്നത്. കര്‍വാറില്‍ ബീച്ചില്‍ വച്ചാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറയുന്നു.

നേരത്തെ കര്‍ണാടക പൊലീസാണ് പ്രതിയെ പിടികൂടിയതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കേരളാ പൊലീസ് തന്നെയാണ് പ്രതിയെ പൊക്കിയത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഭാര്യയെ ഭാര്യവീട്ടിൽ ആക്കിയ ശേഷം കുട്ടിയെ കൊണ്ടുവന്ന ഇയാൾ കുട്ടിയോട് നമുക്ക് മരിക്കാം എന്ന് പറയുകയും കുട്ടി അപ്പോൾ ‘അമ്മ എന്ത് ചെയ്യും എന്ന് ചോദിക്കുകയും ചെയ്തു. അമ്മയെ അമ്മയുടെ വീട്ടുകാർ നോക്കിക്കൊള്ളും എന്നാണ് ഇതിന് ഇയാൾ പറഞ്ഞ മറുപടി. ഇതോടെ വൈഗ കരയാൻ തുടങ്ങി.

read also: പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തി വൈറലായ ജയ്സലിനെതിരെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് കേസ്

അപ്പോഴാണ് ഇയാൾ കുട്ടിയെ തന്റെ ശരീരത്തോട് ചേർത്ത് നിർത്തി കുട്ടിയുടെ ശ്വാസം നിലയ്ക്കുന്നത് വരെ അമർത്തി പിടിച്ചത്. തുടർന്ന് ബോധരഹിതയായ കുട്ടിയെ ബെഡ്ഷീറ്റിൽ പൊതിഞ്ഞു എടുത്തുകൊണ്ടുപോയി കാറിൽ കയറ്റി പുഴയിൽ തള്ളുകയായിരുന്നു. എന്നാൽ ഇയാൾക്ക് മരിക്കാൻ തോന്നിയില്ലെന്നും മറ്റെവിടെങ്കിലും പോയി മരിക്കാമെന്നു കരുതി ഒളിവിൽ പോകുകയായിരുന്നു എന്നുമാണ് സനുമോഹന്റെ മൊഴി.

Related Articles

Post Your Comments


Back to top button