19 April Monday

രാജ്യസഭാ തെരഞ്ഞെടുപ്പ്‌; എൽഡിഎഫ്‌ സ്ഥാനാർഥികളായ ഡോ. വി ശിവദാസനും, ജോൺ ബ്രിട്ടാസും നാമനിർദ്ദേശ പത്രിക നൽകി

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

നമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം എ വിജയ രാഘവൻ സ്ഥാനാർഥികളായ ജോൺ ബ്രിട്ടാസിനും വി ശിവദാസനും ഒപ്പം മാധ്യമങ്ങളോട് സംസാരിക്കുന്നു

തിരുവനന്തപുരം > രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ ജോൺ ബ്രിട്ടാസും ഡോ.വി ശിവദാസനും നാമനിർദേശ പത്രിക സമർപ്പിച്ചു.

ഡോ. വി ശിവദാസൻ പത്രിക സമർപ്പിക്കുന്നു

ഡോ. വി ശിവദാസൻ പത്രിക സമർപ്പിക്കുന്നു

രാവിലെ പതിനൊന്ന് 30 ഓടുകൂടി നിയമസഭാ സെക്രട്ടറിക്കാണ് ഇരുവരും പത്രിക സമർപ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.

ജോൺ ബ്രിട്ടാസ്‌ പത്രിക സമർപ്പിക്കുന്നു

ജോൺ ബ്രിട്ടാസ്‌ പത്രിക സമർപ്പിക്കുന്നു



കെ കെ രാഗേഷ്, വയലാർ രവി, പി വി അബ്‌ദുൾ വഹാബ് എന്നിവർ ഈ മാസം 21ന് വിരമിക്കുന്ന ഒ‍ഴിവിലെക്കാണ് 20 തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് അംഗങ്ങളെ എല്‍ഡിഎഫിനും ഒരു അംഗത്തെ യുഡിഎഫിനും രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗബലമാണ് നിലവില്‍ സഭയില്‍ ഉള്ളത് അതിനാല്‍ വോട്ടെടുപ്പ് ഉണ്ടാവില്ല. പി വി അബ്‌ദുള്‍ വഹാബ് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top