KeralaNattuvarthaLatest NewsNews

തൃശൂർ പൂരം; സർക്കാർ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുത്ത് തീരുമാനത്തിൽ എത്തണമെന്ന് കെ. സുരേന്ദ്രൻ

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന്റെ കാര്യത്തിൽ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനത്തിലാണ് സർക്കാർ എത്തേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചാരാനുഷ്ഠാനങ്ങളിൽ തടസം വരാതെ പൂരം നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൂരം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങിയ മന്ത്രിമാരും ജനപ്രതിനിധികളും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മലക്കം മറിഞ്ഞതായും, തൃശൂർ പൂരത്തിന്റെ, ആചാരപരവും ആചാരാനുഷ്ഠാനപരവുമായ അടിസ്ഥാനപരമായ സങ്കൽപങ്ങളിൽ മാറ്റം വരുത്താതെ ഇക്കാര്യത്തിൽ തീരുമാനം എടുക്കണം എന്നാണ് ബി.ജെ.പി.യുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ആൾത്തിരക്ക് നിയന്ത്രിക്കാൻ സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Related Articles

Post Your Comments


Back to top button