Latest News

തിരുവാഭരണ കവര്‍ച്ച : താൽക്കാലിക ജോലിക്കെത്തിയ പൂജാരി അറസ്റ്റില്‍

അരുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണപ്പൊട്ട് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ജയിലില്‍ ശിക്ഷ അനുഭവിച്ചിരുന്നു

നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ വിഷ്‌ണുപുരം ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മൂന്നരപ്പവന്റെ സ്വര്‍ണ നെക്ലസ് മോഷണം പോയ കേസില്‍ താത്കാലികമായി പൂജയ്ക്കെത്തിയ പൂജാരിയെ അറസ്റ്റുചെയ്‌തു. കൊല്ലം കൊട്ടാരക്കര തേവന്നൂര്‍ കണ്ണങ്കര മഠത്തില്‍ ശങ്കരനാരായണനെയാണ് (39) നെയ്യാറ്റിന്‍കര പൊലീസ് പിടികൂടിയത്.

ചോദ്യം ചെയ്‌തപ്പോള്‍ ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലേയും കേരളത്തിലെ വിവിധ ജില്ലകളിലേയും ക്ഷേത്രങ്ങളില്‍ ഇയാള്‍ ജോലി ചെയ്‌തിട്ടുണ്ട്. അരുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണപ്പൊട്ട് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ജയിലില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

മറ്റ് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. നെയ്യാറ്റിന്‍കര സി.ഐ പി. ശ്രീകുമാര്‍, എസ്.ഐമാരായ ബി.എസ്. ആദര്‍ശ്, കെ.ആര്‍. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പൂജാരിയെ അറസ്റ്റുചെയ്‌തത്.

Related Articles

Post Your Comments


Back to top button