Latest NewsNewsFootballSports

ബാഴ്‌സയും റയലും ഉൾപ്പെടെ 15 പ്രമുഖ ക്ലബുകൾ ചാമ്പ്യൻസ് ലീഗ് വിടുന്നു

ബാഴ്‌സലോണയും റയൽ മാഡ്രിഡും ഉൾപ്പെടെ യൂറോപ്പിലെ പ്രമുഖരായ 15 ക്ലബുകൾ യുവേഫ ചാമ്പ്യൻസ് ലീഗ് വിടുന്നു. പ്രസ്‌തുത ടീമുകൾ ഒരുമിച്ച് യൂറോപ്യൻ ലീഗ് ആരംഭിച്ചതായും കരാർ ഒപ്പിട്ടതായും അറിയിച്ചു. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിക്കും ഇതിനെക്കുറിച്ച് അറിവുള്ളതാണ് വിവരം. യൂറോപ്യൻ ക്ലബുകളുടെ അസ്സോസിയേഷനും, മത്സര കമ്മിറ്റിയും ചേർന്ന് 2024 മുതൽ ചാമ്പ്യൻസ് ലീഗിൽ നാല് ടീമുകളെ കൂടി ഉൾപ്പെടുത്തി പുതിയ രീത്യിൽ അവതരിപ്പിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനം എടുത്തിരുന്നു.

ഇറ്റാലിയൻ ക്ലബായ യുവന്റസിന്റെ ചെയർമാൻ ആന്ദ്രേ ആഗ്നെല്ലിയാണ് അസോസിയേഷന്റെ തലവൻ. അതേസമയം യുവന്റസും സൂപ്പർ ലീഗിന്റെ ഭാഗമാണ്. എസി മിലാൻ യുവന്റസ്, ബാഴ്‌സലോണ, റയൽ മാഡ്രിഡ്, ചെൽസി, ആഴ്‌സണൽ, അത്ലാന്റികോ മാഡ്രിഡ്, എന്നി ടീമുകളാണ് സൂപ്പർ ലീഗിലെ കരുത്താൻന്മാർ. എന്നാൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി ലീഗിന്റെ ഭാഗമായിട്ടില്ല.

Related Articles

Post Your Comments


Back to top button