Latest NewsNewsFootballSports

കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിന് തിരിച്ചടി

ലാ ലീഗ കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡിന് തിരിച്ചടി. ഗെറ്റാഫെക്കെതിരായ മത്സരത്തിൽ ജോണ് രഹിത സമനിലയിൽ കുടുങ്ങിയതോടെയാണ് അത്ലന്റികോ മാഡ്രിഡിന് തൊട്ടുപുറകിൽ എത്താനുള്ള അവസരം റയൽ മാഡ്രിഡ് നഷ്ടപ്പെടുത്തിയത്. മത്സരത്തിൽ റയലിനെക്കാൾ കൂടുതൽ അവസരങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചത് ഗെറ്റാഫെ ആയിരുന്നു. എന്നാൽ റയൽ ,മാഡ്രിഡ് ഗോൾ കീപ്പർ തിബോ ക്വർട്ടയുടെ മികച്ച രക്ഷപ്പെടുത്തലുകൾ റയലിന് തുണയായി. കൂടാതെ റയൽ താരം മരിയാനയുടെ ഗോൾ വാർ ഇടപെട്ട് നിഷേധിക്കുകയും ചെയ്തു.

സൂപ്പർ താരങ്ങളായ കരീം ബെൻസേമ, ടോണി ക്രൂസ് എന്നിവർക്ക് വിശ്രമം അനുവദിക്കാനുള്ള സിദാന്റെ ശ്രമം അവർക്ക് തിരിച്ചടിയാവുകയായിരുന്നു. സമനിലയും കുടുങ്ങിയതോടെ റയൽ മാഡ്രിഡ് അത്ലന്റികോ മാഡ്രിഡിന് മൂന്ന് പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം ഒരു മത്സരം കുറച്ചു കളിച്ച ബാഴ്‌സലോണ അടുത്ത മത്സരം ജയിച്ചാൽ റയലിനെ മറികടന്ന് ലാ ലീഗയിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തും.

Related Articles

Post Your Comments


Back to top button