COVID 19KeralaLatest NewsNews

കാസർഗോഡ് വിചിത്ര ഉത്തരവുമായി കളക്ടർ; പ്രതിഷേധം ശക്തം

കാസര്‍ഗോഡ് ജില്ലയിലൂടെ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം; ഉത്തരവുമായി കളക്ടര്‍;

കാസര്‍ഗോഡ്: ജില്ലയിൽ കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലും ചികിത്സയിൽ കഴിയുന്നത് 4155 പേരാണ്. 9939 പേരാണു ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 9272 പേർ വീടുകളിലും 667 പേർ മറ്റിടങ്ങളിലുമാണ്. ജില്ലയിൽ ഇതുവരെ 36750 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 32806 പേർ മുക്തരായി. സംസ്ഥാനത്തിൻ്റെ നിലവിലെ അവസ്ഥയിൽ ആശാങ്കാകുലരാണ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും.

കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ച് വരുന്ന സാഹചര്യത്തിൽ ജില്ലയിൽ വിചിത്ര ഉത്തരവുമായി കളക്ടർ. ജില്ലയിലൂടെ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാനാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരിക. ശനിയാഴ്ച്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

Also Read:ബാഴ്‌സയും റയലും ഉൾപ്പെടെ 15 പ്രമുഖ ക്ലബുകൾ ചാമ്പ്യൻസ് ലീഗ് വിടുന്നു

അതേസമയം, കളക്ടറുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണിതെന്ന് എം എൽ എ അടക്കമുള്ളവർ പറയുന്നു. പോകുന്ന വഴിക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുപോകാൻ സാധ്യമല്ലെന്നാണ് ഇവർ പറയുന്നത്. ജില്ലാ പൊലീസ് മേധാവിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് എൻ എ നെല്ലിക്കുന്ന് എം എൽ എ പറയുന്നത്.

കഴിഞ്ഞ ദിവസം മാത്രം 622 പേര്‍ക്കാണ് പുതുതായി കൊവിഡ് 19 രോഗം ബാധിച്ചത്. ജില്ലയില്‍ നിലവില്‍ 4155 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചികരിക്കുന്നത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. വാരും ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Post Your Comments


Back to top button