KeralaNews

എസ്എസ്എൽസി പരീക്ഷയ്ക്കിടെ ചോദ്യ പേപ്പർ വാട്‌സ് ആപ്പിൽ പങ്കുവെച്ചു; ഹെഡ് മാസ്റ്റർക്ക് സസ്‌പെൻഷൻ

ഡിഡിഇ സ്‌കൂളിൽ പരിശോധന നടത്തി

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയ്ക്കിടെ ചോദ്യ പേപ്പർ വാട്‌സ് ആപ്പിൽ പങ്കുവെച്ച പ്രധാന അധ്യാപകനെതിരെ നടപടി. സംഭവത്തിൽ ഇലവുംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ എസ്. സന്തോഷിനെ സസ്‌പെൻഡ് ചെയ്തു.

Also Read: കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാന ആയുധമാണ് വാക്‌സിനേഷൻ; ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പരീക്ഷ ആരംഭിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ ചോദ്യ പേപ്പർ ഡിഇഒ പത്തനംതിട്ട എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുന്നു. കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പറാണ് അയച്ചത്. ഇതോടെ പത്തരയ്ക്ക് തന്നെ ചോദ്യങ്ങൾ പുറത്തായി.

രാവിലെ ഗ്രൂപ്പിൽ ചോദ്യ പേപ്പർ കണ്ടതോടെ ഗ്രൂപ്പ് അംഗങ്ങളിൽ തന്നെ ചിലർ സ്‌ക്രീൻ ഷോട്ട് എടുത്ത് മേലധികാരികൾക്കു പരാതി നൽകുകയായിരുന്നു. തുടർന്ന് ഡിഡിഇ സ്‌കൂളിൽ പരിശോധന നടത്തി. അന്വേഷണ വിധേയമായി ഹെഡ് മാസ്റ്ററെ സസ്‌പെൻഡ് ചെയ്തതായി പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

Related Articles

Post Your Comments


Back to top button