KeralaLatest NewsNewsCrime

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; കോവളം സ്വദേശി സക്കീർ അറസ്റ്റില്‍

കോവളം : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെങ്ങാനൂര്‍ പനങ്ങോട് അംബേദ്കര്‍ ഗ്രാമത്തിലെ സക്കീറിനെ(36) ആണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.

ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഏറെനാളത്തെ അടുപ്പത്തിലൂടെ സക്കീര്‍ വിളിച്ചപ്പോള്‍ തന്നെ യുവതി കോവളത്തെത്തുകയായിരുന്നു. തുടർന്ന് ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോയി മദ്യംനല്‍കി മയക്കിയശേഷം യുവതിയുടെ നഗ്‌നചിത്രങ്ങളെടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഇയാളെടുത്ത യുവതിയുടെ ചിത്രങ്ങള്‍ വാട്ട്സ് ആപ്പ് വഴി അയച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവതി കോവളം പോലീസില്‍ പരാതി നല്‍കിയത്.

Read Also  :  കുതിച്ചുയർന്ന് സ്വർണ്ണവില; ഈ മാസത്തെ റെക്കോർഡ് നിരക്കിൽ; അറിയാം ഇന്നത്തെ സ്വർണ്ണ നിരക്കുകൾ

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലീസ് ഇയാളെ അറസ്റ്റുചെയ്തു. കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവറാണ് ഇയാളെന്ന് കോവളം പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

Related Articles

Post Your Comments


Back to top button