KeralaLatest NewsNews

പ്രണയം നടിച്ച് മതം മാറ്റി പീഡിപ്പിച്ചു; തൃശൂർ സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെ യുവതിയുടെ പരാതി

തൃശൂർ : പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങളും ഫോൺ നമ്പറും അശ്ലീല സൈറ്റുകളിലിട്ട് യുവാവിന്റെ ക്രൂരത. തൃശൂർ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെയാണ് യുവതിയുടെ പരാതി.

പ്രണയം നടിച്ച് മതം മാറ്റി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങളും ഫോൺ നമ്പർ ഉൾപ്പെടെയാണ് അശ്ലീല സൈറ്റുകളിൽ ഇട്ടിരിക്കുന്നതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. മതം മാറ്റാൻ ഇയാൾക്ക് പണം ലഭിച്ചിരുന്നതായി സംശയമുണ്ടെന്നും യുവതി പറയുന്നു. കാട്ടകാമ്പാൽ പഞ്ചായത്തിലെ മുൻ അംഗമാണ് പ്രതി മുഹമ്മദ് ഹാഫിസിന്റെ മാതാവ് സുഹറ. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയുടെ കുടുംബാംഗങ്ങൾ പൊലീസിനെ സ്വാധീനിച്ചിരിക്കാമെന്നും പെൺകുട്ടി പറയുന്നു.

Read Also  :  എനിക്കവരെ വെറുപ്പാണ്; താന്‍ നേരിട്ട പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി കേസ് നടത്തില്ലെന്ന് ഫൗസിയ ഹസന്‍

എന്നാൽ ലൈംഗീക വൈകൃതങ്ങളുള്ള മുഹമ്മദ് ഹാഫിസ് ഇതിന് മുൻപും നിരവധി കേസുകളിൽ അകപ്പെട്ടിട്ടുള്ളയാളാണ്. വീടിന് സമീപത്തെ സ്ത്രീയുടെ കുളിമുറിയിൽ ഒളികാമറ വെച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. ഇയാളുടെ പിതൃസഹോദരൻ അഡ്വക്കേറ്റ് ലത്തീഫിന്റെ സഹായവും ഇയാൾക്കുണ്ട്. നിലവിൽ പ്രതി മുഹമ്മദ് ഹാഫിസ് വിദേശത്താണ് ഉള്ളത്. ഇയാൾ നാട്ടിലെത്താതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്.

 

Related Articles

Post Your Comments


Back to top button