KeralaLatest NewsNews

ലോകത്ത് വീണ്ടും മരണതാണ്ഡവമാടി കോവിഡിന്റെ രണ്ടാം വ്യാപനം, വൈറസ് പടരുന്നത് അതിവേഗത്തില്‍

ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡിന്റെ രണ്ടാം വ്യാപനം. അതിവേഗത്തിലാണ് വൈറസ് പടരുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. മരണസംഖ്യ മുപ്പത് ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലേറെ പേര്‍ രോഗമുക്തി നേടി.

Read Also :  കോവിഡിന്റെ രണ്ടാം വരവ് അതിതീവ്രം: ഡോക്ടര്‍മാരായ അച്ഛനും മകനും ഒരേ ദിവസം മരിച്ചു, ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം 2.34 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നത്. കഴിഞ്ഞ പതിനാറ് ദിവസത്തിനിടെ 23 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1.77 ലക്ഷം കടന്നു.

രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യു.എസില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം 5.80 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഒരു കോടി മുപ്പത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്. മരണസംഖ്യ 3.71 ലക്ഷം പിന്നിട്ടു.

Related Articles

Post Your Comments


Back to top button