KeralaLatest NewsNews

സനുമോഹന്‍ പൊലീസ് പിടിയിലായി, കേസില്‍ നിര്‍ണായക വഴിത്തിരിവ്

ബംഗളൂരു: മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് സനു മോഹന്‍ പൊലീസ് പിടിയിലായി. കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹന്‍ ആണ് പൊലീസ് വലയിലായത്. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. സനു മോഹന്‍ കൊല്ലൂര്‍ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിര്‍ണായക വഴിത്തിരിവ്.

Read Also : മകളുടെ മരണശേഷവും സനു മോഹൻ സന്തോഷവാനായിരുന്നുവെന്ന് വെളിപ്പെടുത്തൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

കര്‍ണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരത്ത് സനുമോഹന്‍ താമസിച്ചിരുന്നെന്ന വിവരം കിട്ടിയതോടെ കര്‍ണാടക പൊലീസിനോട് കേരള പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ന് രാത്രിയിലോ നാളെ രാവിലെയോ ഇയാളെ കേരളത്തിലെത്തിക്കും. ഇക്കഴിഞ്ഞ മാര്‍ച്ച് 20 ന് ആണ് സനു മോഹനെയും മകള്‍ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

 

 

Related Articles

Post Your Comments


Back to top button