KeralaLatest NewsNews

കാസർകോട് സോളാർ പാർക്കിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

വെള്ളൂടയിലെ പ്ലാന്റിലാണ് രണ്ടരയോടെ തീപിടിത്തം ഉണ്ടായത്

കാസർകോട്: കാസർകോട് സോളാർ പാർക്കിൽ വൻ തീപിടിത്തം. കാഞ്ഞങ്ങാട് സോളാർ പാർക്കിൽ ഉച്ചയോടെയാണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Also Read: അലമാര കുത്തിതുറന്ന് വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ട നിലയില്‍, വധശ്രമക്കേസ് പ്രതിയുടെ വീടിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത

വെള്ളൂടയിലെ പ്ലാന്റിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് ഇവിടേയ്ക്ക് അലൂമിനിയം പവർ കേബിളുകൾ എത്തിച്ചിരുന്നു. ഇതിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. അരക്കോടി രൂപയുടെ നാശനഷ്ടമാണ് പാർക്കിൽ ഉണ്ടായതെന്നാണ് കണക്കാക്കുന്നത്.

Related Articles

Post Your Comments


Back to top button