COVID 19Latest NewsIndia

നിസാരമായി എടുക്കരുതേ , മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തോളം കൗമാരക്കാർക്ക് കോവിഡ് ബാധ

മഹാരാഷ്ട്രയിൽ ഇന്നലെ 67,123 കോവിഡ് കേസുകളാണു റിപ്പോർട്ടു ചെയ്തത്. 419 പേർ മരിച്ചു.

മുംബൈ ∙ മഹാരാഷ്ട്രയിൽ കുട്ടികളിലും കൗമാരപ്രായക്കാരിലും കോവിഡ് വർധിക്കുന്നു. 2 മാസത്തിനുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 99,022 കൗമാരക്കാർക്ക്. 10 വയസ്സ് വരെയുള്ള 38,265 കുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഇന്നലെ 67,123 കോവിഡ് കേസുകളാണു റിപ്പോർട്ടു ചെയ്തത്. 419 പേർ മരിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. 261,500 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 18,01,316. 24 മണിക്കൂറിനിടെ 1,501 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ മരണം 1,77,150 ആയി ഉയര്‍ന്നു. 1,47,88,109 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകള്‍. 1,28,09,643 പേര്‍ രോഗമുക്തരായി. 12,26,22,590 ആണ് വാക്‌സിനേഷന്‍ എടുത്തവര്‍.

Related Articles

Post Your Comments


Back to top button