KeralaLatest NewsNews

കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സി.ബി.ഐയുടെ ഇടപെടല്‍ ഒരാളെ ലക്ഷ്യം വെച്ചാണെന്ന് സൂചന

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച കേസുകളിലൊന്നായിരുന്നു ഐ.എസ്.ആര്‍.ഒ ചാരക്കേസും മറിയം റഷീദയും. ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സി.ബി.ഐ എത്തുന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചതും ഗൂഢാലോചന അന്വേഷിച്ച ജയിന്‍കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ വോട്ടെടുപ്പിന് മുമ്പ് പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടതുമാണ് ഇപ്പോള്‍ രാഷ്ട്രീയത്തിലെ രഹസ്യ ചര്‍ച്ച.

Read Also : മുഖ്യമന്ത്രി ജനങ്ങളുടെ ജീവന്‍ വച്ചാണ് കളിച്ചത് ; നിലപാടുകളിൽ ഉറച്ച് നിൽക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ സി.ബി.ഐ അന്വേഷണം ഉദ്യോഗസ്ഥരില്‍ നിന്ന് മാറി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തുമോയെന്നതാണ് ചോദ്യം. 35 സീറ്റ് നേടിയാല്‍ ബി.ജെ.പി കേരളത്തില്‍ അധികാരം പിടിക്കുമെന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയും പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയിലേക്കെത്തുകയാണ്.

രണ്ടര പതിറ്റാണ്ട് മുമ്പാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസുണ്ടായത്. ബി.ജെ.പിക്ക് കേസുമായി ബന്ധമില്ലെങ്കിലും, സി.ബി.ഐ വരുമ്പോള്‍ രാഷ്ട്രീയനേട്ടം ബി.ജെ.പിക്ക് മാത്രമാകുമെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചാരക്കേസുമായി ബന്ധമില്ലെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഗ്രൂപ്പ് പോരിന് ഒരു വിഭാഗം ഇത് ആയുധമാക്കുകയായിരുന്നു. കെ. കരുണാകരനെതിരെ നേരിട്ട് ഗൂഢാലോചന നടത്തിയിട്ടില്ലെങ്കിലും കിട്ടിയ അവസരം എ വിഭാഗം മുതലെടുത്തു. അതേസമയം, സി.ബി.ഐ അന്വേഷണം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് കിട്ടുന്ന മികച്ച അവസരമാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

 

 

Related Articles

Post Your Comments


Back to top button