Latest NewsNewsIndia

മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിദ്മയ്ക്കായി വല വിരിച്ച് എൻഐഎ; വിവരം നൽകുന്നവർക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ഇയാൾക്കൊപ്പം സ്ത്രീകൾ ഉൾപ്പെടെ 250ഓളം മാവോയിസ്റ്റുകളുണ്ടെന്നാണ് വിവരം

ന്യൂഡൽഹി: ബിജാപൂരിൽ 22 ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി എൻഐഎ. ഇതിന്റെ ഭാഗമായി മാവോയിസ്റ്റ് നേതാവായ മദ്‌വി ഹിദ്മയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു. ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: ഓക്‌സിജന്‍ മാസ്‌ക് വെച്ചുകൊണ്ട് തന്നെ ഒരു ശ്വാസത്തിനായി പിടഞ്ഞിട്ടുണ്ട്, കോവിഡിന്റെ ഭീകരത പങ്കുവെച്ച് ഡിംപിള്‍ ഗിരീഷ്

മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില ആർമി(പിഎൽജിഎ) ഒന്നിന്റെ തലവനാണ് ഹിദ്മ.. ഛത്തീസ്ഗഡ് എംഎൽഎയായിരുന്ന ഭിമ മാണ്ഡവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2019ൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. ഏപ്രിൽ മൂന്നിന് സുക്മ-ബിജാപൂർ അതിർത്തിയിൽ 22 സുരക്ഷാ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംസ്ഥാന പോലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മദ്‌വി ഹിദ്മയ്ക്കായി എൻഐഎ വലവിരിച്ചത്.

സുക്മ ജില്ലയിലെ പുർവതി ഗ്രാമത്തിൽ നിന്നുള്ള ഗ്രോത്രവർഗ വിഭാഗത്തിൽപ്പെടുന്നയാളാണ് 40കാരനായ മദ്‌വി ഹിദ്മ. ദക്ഷിണ ഛത്തീസ്ഗഡിലാണ് ഇയാൾ നേതൃത്വം നൽകുന്ന പിഎൽജിഎ ബറ്റാലിയൻ 1 പ്രവർത്തിക്കുന്നത്. ദണ്ഡകാരണ്യ ദളത്തിലെ അംഗമായ ഇയാൾക്കൊപ്പം സ്ത്രീകൾ ഉൾപ്പെടെ 250ഓളം മാവോയിസ്റ്റുകളുണ്ടെന്നാണ് വിവരം.

Related Articles

Post Your Comments


Back to top button