KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 4858 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 18,249 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4858 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1234 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 25 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 18,249 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2,141 കേസുകൾ ഇവിടെ രജിസ്റ്റർ ചെയ്തു. 172 പേരാണ് അറസ്റ്റിലായത്.

Read Also: ആശങ്കയ്ക്ക് അയവില്ല; തിരുവനന്തപുരത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം റൂറലിൽ 491 കേസുകൾ രജിസ്റ്റർ ചെയ്യുകയും 325 പേർ അറസ്റ്റിലാകുകയും ചെയ്തു. കൊല്ലം റൂറലിൽ 199 കേസുകളും കൊല്ലം സിറ്റിയിൽ 1413 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ):

തിരുവനന്തപുരം സിറ്റി – 2141, 172, 0
തിരുവനന്തപുരം റൂറൽ – 491, 325, 0
കൊല്ലം സിറ്റി – 1413, 227, 6
കൊല്ലം റൂറൽ – 199, 0, 0
പത്തനംതിട്ട – 78, 81, 1
ആലപ്പുഴ- 60, 36, 0
കോട്ടയം – 98, 106, 0
ഇടുക്കി – 84, 34, 0
എറണാകുളം സിറ്റി – 50, 34, 0
എറണാകുളം റൂറൽ – 94, 37, 2

Read Also: മിക്ക ജില്ലകളിലും ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ; കേരളം നീങ്ങുന്നത് കർശന നിയന്ത്രണത്തിലേയ്ക്ക്

തൃശൂർ സിറ്റി – 6, 7, 1
തൃശൂർ റൂറൽ – 21, 23, 1
പാലക്കാട് – 21, 32, 2
മലപ്പുറം – 1, 1, 0
കോഴിക്കോട് സിറ്റി – 1, 1, 1
കോഴിക്കോട് റൂറൽ – 44, 66, 11
വയനാട് – 6, 0, 0
കണ്ണൂർ സിറ്റി – 25, 25, 0
കണ്ണൂർ റൂറൽ – 9, 9, 0
കാസർകോട് – 16, 18, 0

Related Articles

Post Your Comments


Back to top button