Latest NewsNews

നീരുവന്നു വീർത്ത മുഖത്തിന്‌ കാരണം ഫേഷ്യൽ ചികിത്സയിൽ വന്ന പിഴവെന്ന് വ്യക്തമാക്കി പരാതിയുമായി നടി രംഗത്ത്

ചെന്നൈ: ഡെര്‍മറ്റോളജിക്കല്‍ ട്രീറ്റ്മെന്‍റില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് നീരുവന്ന് വീര്‍ത്ത മുഖത്തിന്‍റെ ചിത്രം പങ്കുവച്ച്‌ നടി. തമിഴ് താരം റെയ്സ വില്‍സണ്‍ ആണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ത്വക്ക് ചികിത്സയ്ക്കെത്തിയ ക്ലീനിക്കിന്‍റെയും ഡോക്ടറുടെയും പേര് കൂടി പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം. നടിയുടെ ഒരു കണ്ണിന്‍റെ താഴെ കറുത്ത നിറത്തില്‍ വീര്‍ത്ത നിലയിലാണ്. ഒരു സാധാരണ ഫേഷ്യല്‍ ട്രീറ്റ്മെന്‍റിനായി എത്തിയതാണ് എന്നാല്‍ ആവശ്യമില്ലാഞ്ഞിട്ട് കൂടി നിര്‍ബന്ധപൂര്‍വം മറ്റൊരു ചികിത്സ കൂടി നടത്തി അതിന്‍റെ ഫലമാണിതെന്ന് പറഞ്ഞാണ് റെയ്സ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Also Read:കോവിഡ് ഭീകരതയിൽ പൊതുപരീക്ഷകൾ തുടരുന്ന കാര്യം വീണ്ടും ചർച്ച ചെയ്യണമെന്ന് ചെന്നിത്തല

ഡോ.ഭൈരവി സെന്തിലിന്‍റെ അടുത്താണ് ചികിത്സയ്ക്കായി പോയതെന്നും റെയ്സ പറയുന്നു. ”ലളിതമായ ഒരു ഫേഷ്യല്‍ ട്രീറ്റ്മെന്‍റിന് കഴിഞ്ഞ ദിവസം ഭൈരവി സെന്തിലിനെ സന്ദര്‍ശിച്ചിരുന്നു. എനിക്ക് ആവശ്യമില്ലാത്ത ഒരു നടപടിക്രമം കൂടി ചെയ്യാന്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചു, ഇതാണ് ഫലം’ എന്നായിരുന്നു ഡെര്‍മറ്റോളജിസ്റ്റിനെ ടാഗ് ചെയ്തു കൊണ്ടുള്ള സന്ദേശം. സംഭവത്തിന് ശേഷം ഡെര്‍മറ്റോളജിസ്റ്റ് തന്നെ ഒഴിവാക്കുകയാണെന്നും കാണാന്‍ തയ്യാറാകുന്നില്ലെന്നും റെയ്സ പറയുന്നു. ‘എന്നെ കാണാനോ സംസാരിക്കാനോ അവര്‍ തയ്യാറാകുന്നില്ല. സ്ഥലത്ത് ഇല്ലെന്നാണ് അവരുടെ ജീവനക്കാര്‍ പറയുന്നത്’ ഇന്‍സ്റ്റാ സ്റ്റോറിയില്‍ റെയ്സ കുറിച്ചു.

താന്‍ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ഈ ഡോക്ടറെ കുറിച്ച്‌ പരാതിയുമായി തന്‍റെ നിരവധി ഫോളോവേഴ്സും മുന്നോട്ട് വന്നിട്ടുണ്ടെന്ന കാര്യവും നടി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ‘ഈ ഡോക്ടറില്‍ നിന്നും സമാന പ്രശ്‌നങ്ങള്‍ നേരിട്ട ആളുകളുടെ സന്ദേശങ്ങള്‍ കൊണ്ട് എന്റെ ഇന്‍‌ബോക്സ് നിറഞ്ഞു. ഇത് ദാരുണം തന്നെയാണ്’ എന്നാണിവര്‍ പറയുന്നത്. കമല്‍ഹാസന്‍ അവതാരകനായെത്തുന്ന തമിഴ് ബിഗ് ബോസ് ആദ്യ സീസണ്‍ മത്സരാര്‍ഥിയായാണ് റെയ്സ ശ്രദ്ധ നേടുന്നത്. വരാനിരിക്കുന്ന ആലിസ്, കാതലിക്ക യാറുമില്ലൈ, ഹാഷ്ടാഗ് ലവ് എന്നി ചിത്രങ്ങളിലും ഇവര്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Related Articles

Post Your Comments


Back to top button